ഇന്ന് ലോക പുസ്തക ദിനം .പുതിയ കാലത്ത് പുതിയ വായന രീതി മാറുമ്പോഴുംവായനമരിക്കുന്നില്ലഎന്നാണ്കണക്കുകൾസൂചിപ്പിക്കുന്നത്.കേരളത്തിൽ മാത്രം ഏകദേശം 20 കോടി രൂപയുടെ പുസ്തകങ്ങൾ നമ്മുടെഗ്രന്ഥശാലകളിൽഒരുവര്ഷംഎത്തുന്നുണ്ട്.വായനയുടെ രീതികളിൽ മാറ്റം വന്നപ്പോൾ അച്ചടിയും വില്പനയും വർധിച്ചു എന്നതാണ് സത്യം .
പഴയ തലമുറ വായന വഴി നേടിയെടുത്ത ഊർജവും ,ആർജവവും പുതു തലമുറക്കില്ല എന്നാണ് പൊതുവെയുള്ള ആരോപണം .എന്നാൽ ശാസ്ത്രീയമായിഇത് ശരിയായ കണക്കാണെന്നു പറയാൻ കഴിയില്ലെന്നാണ് ഗ്രന്ഥശാല സംഘവും ,മറ്റു എജൻസികളും നടത്തിയ പഠനത്തിൽ തെളിയുന്നത്.
23നു ലോക പുസ്തക ദിനം ആചരിക്കുമ്പോൾ വലിയ മാറ്റങ്ങൾക്കു തുടക്കുംകുറിക്കാനാണുശ്രമം.ഗ്രന്ഥശാലകൾക്കുപുറമെസ്കൂൾലൈബ്രറികളിലാണ് പുതിയ കാൽവെപ് ഉണ്ടാകുന്നതു.എന്തായാലും വായനക്ക് പുതു ജീവൻ വെക്കാൻ ഈ ലോക പുസ്തക ദിനം ഉപകരിക്കട്ടെ .
No comments:
Post a Comment