ഫോട്ടോസ്റ്റാറ്റ് എടുത്ത് സൂക്ഷിച്ചുവയ്ക്കുന്ന പതിവ് നമുക്കുണ്ടല്ലോ. 
ഇനിയെങ്ങാനും നഷ്ടപ്പെട്ടുപോയാല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കണമെങ്കില്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. കടലാസ്കോപ്പികള്‍ സൂക്ഷിക്കാന്‍ സ്ഥലവും വേണം; അതിനെയൊക്കെ ചിതലില്‍നിന്നു രക്ഷിക്കാന്‍ പാടുപെടുകയും വേണം. ലോകം ഡിജിറ്റല്‍ ആയതോടെ ഇത്തരം പ്രധാനപ്പെട്ട കടലാസുകള്‍ നമ്മളില്‍ ചിലരെങ്കിലും സ്കാന്‍ചെയ്തു വയ്ക്കാന്‍തുടങ്ങി.
സ്കാന്‍ ചെയ്ത് സ്വന്തം വിലാസത്തിലേക്ക് മെയില്‍ അയച്ചാല്‍ മെയില്‍ ബോക്സില്‍ കിടക്കും. ബാങ്കുകാരോ, ഇന്‍ഷുറന്‍സുകാരോ ഒക്കെ ഐഡി പ്രൂഫ് ചോദിക്കുമ്പോള്‍ മെയില്‍ ബോക്സിലുള്ള പാസ്പ്പോര്‍ട്ടിന്റെ സ്കാന്‍ കോപ്പി അയച്ചുകൊടുത്താല്‍ മതി. എന്ത് എളുപ്പം. സ്കാന്‍ചെയ്യാന്‍ സ്കാനര്‍ വേണ്ടേ? അപ്പോള്‍ ഈയൊരു കാര്യംകൂടി എളുപ്പത്തില്‍ നടന്നിരുന്നെങ്കിലെന്നു തോന്നുന്നില്ലേ?അതിനല്ലേ സ്മാര്‍ട്ട് ഫോണുകള്‍. ആന്‍ഡ്രോയ്ഡ് ഫോണ്‍/ടാബ് ആകട്ടെ, ഐ പാഡ്/ഐ ഫോണ്‍ ആകട്ടെ, സ്കാന്‍ചെയ്യാന്‍ ഉഗ്രന്‍ ആപ്പുകള്‍ ഉണ്ട്. സ്കാന്‍ചെയ്ത കടലാസുകള്‍ ബോക്സ്/ഗൂഗിള്‍ െ്രഡെവ് പോലെയുള്ള ക്ലൗഡ് സ്റ്റോറേജ് ഇടങ്ങളില്‍സൂക്ഷിക്കുകയും ചെയ്യാം.
ഇനി ഇത്തരം ആപ്പുകളില്‍നിന്ന് മെയില്‍ അയക്കണമെങ്കില്‍ അതിനും വഴിയുണ്ട്. ആയിരക്കണക്കിന് രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത് മുതലാക്കാന്‍ ഇങ്ങിനെയും വഴിയുണ്ട്.ഗൂഗിള്‍ ഡ്രൈവ് ആപ്പില്‍ + എന്ന ചിഹ്നത്തില്‍ ക്ലിക് ചെയ്താല്‍ സ്കാന്‍ എന്ന ഓപ്ഷന്‍ കിട്ടും. എളുപ്പത്തില്‍ ക്യാമറയില്‍ ഫോട്ടോ എടുത്ത്, ക്രോപ്പ് ചെയ്ത് pdf- ആയി സേവ് ചെയ്യുകയും ചെയ്യാം. കാം സ്കാനര്‍ (cam scanner) എന്ന ആപ്പും കടലാസുകള്‍ സ്കാന്‍ചെയ്ത് സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. Genius Scan ആണ് ഇത്തരത്തിലുള്ള മറ്റൊരു ആപ്പ്. ഈ ആപ്പുകള്‍ എല്ലാം ആന്‍ഡ്രോയ്ഡിലും, ഐഓഎസിലും ലഭ്യമാണ്. Scannable by Evernote,- Fine Scanner എന്നീ രണ്ട് ആപ്പുകള്‍കൂടി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇവ രണ്ടും ഐഒഎസില്‍ മാത്രം ലഭ്യമാണ്.

*****************************************************************************