⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Sunday, April 29, 2018

ചന്ദ്രനെപ്പറ്റി അൽപം

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ  രൂപപ്പെട്ടത് 4.47 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണന്ന് 
പുതിയ പഠനം. ജേര്‍ണല്‍ ഓഫ് സയന്‍സിലാണ് പുതിയ പഠനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഭൂമിയില്‍ പതിച്ച ഉല്‍ക്കകളെ കുറിച്ച് പഠിക്കുന്ന ഗവേഷകരാണ് കണ്ടുപിടുത്തത്തിനു 
പിന്നില്‍. ആദിമഭൂമിയും മറ്റൊരു വലിയ ഗ്രഹവും കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണ് ഗവേഷകർ  പറയുന്നത്. ഈ കൂട്ടിയിടിയെ തുടര്‍ന്ന് ഭീമന്‍ ഗ്രഹത്തിന്റെ ശകലങ്ങളും മറ്റും സൗരയൂഥത്തില്‍ ഇപ്പോള്‍ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ക്ഷുദ്രഗ്രഹങ്ങളില്‍ ചെന്നുപതിച്ചു.
ഇവ പിന്നീട് ഉല്‍ക്കാപതനത്തിലൂടെ ഭൂമിയിലെത്തി. ഈ ഉല്‍ക്കകളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ ചന്ദ്രന്റെ പ്രായം നിര്‍ണയിച്ചിരിക്കുന്നത്. സൗരയൂഥ പരിണാമത്തിന്റെ അവസാനഘട്ടത്തിലാണ് ചന്ദ്രന്‍ രൂപം കൊണ്ടതെന്നും പഠനം വ്യക്തമാക്കുന്നു. 
ഏതാണ്ട് 10,000 കോടി വര്‍ഷം മുമ്പാണ് സൗരയൂഥത്തിന്റെ ഉദ്ഭവം എന്നും ചന്ദ്രനും ഭൂമിയുമെല്ലാം സൗരയൂഥത്തിന്റെ അവസാനഘട്ടത്തിലാണ് ഉണ്ടാകുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.
********************************************************************************************************

No comments:

Post a Comment