"ശാസ്ത്ര ബോധവും ,ചരിത്ര ബോധവും വെട്ടിമാറ്റപ്പെടുമ്പോൾ "
വഴിയോര ക്ലാസ്
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെയും ,കേരളം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും,സംയുക്ത ആഭിമുഖ്യത്തിൽ വായനശാല പരിസരത്തു "ശാസ്ത്ര ബോധവും,ചരിത്ര ബോധവും വെട്ടിമാറ്റപ്പെടുമ്പോൾ "എന്ന വിഷയത്തെ ആസ്പദമാക്കി വഴിയോര ക്ലാസ് സംഘടിപ്പിച്ചു.ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖലാ പ്രസിഡണ്ട് ശ്രീ.ടി.പവിത്രൻ മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു.പരിഷത്ത് പ്രവർത്തകൻ ശ്രീ.പി.പി.സുനിൽ മാസ്റ്റർ അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും ,വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment