കിത്താബ് -വനിതാ വായന കോർണർ ഉദ്‌ഘാടനം
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെയും,കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നടന്ന" കിത്താബ് "രൂപീകരണവും,"വനിതാ വായനാ കോർണർ" ഉദ്‌ഘാടനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ചന്ദ്രൻ കല്ലാട്ട് നിർവഹിച്ചു .ചടങ്ങിൽ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഇ.കെ.സരിത അധ്യക്ഷം വഹിച്ചു.സി.ഡി.എസ്സ് ചെയർപേഴ്സൺ ശ്രീമതി.എൻ.ഉഷ,ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ശ്രീ.പി.സഹദേവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,പ്രസിഡണ്ട് ശ്രീ.എം.രമേശൻ നന്ദിയും പ്രകാശിപ്പിച്ചു.
No comments:
Post a Comment