⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Sunday, July 16, 2023

കിത്താബ് -വനിതാ വായന കോർണർ

കിത്താബ് -വനിതാ വായന കോർണർ  ഉദ്‌ഘാടനം 


 വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെയും,കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നടന്ന" കിത്താബ് "രൂപീകരണവും,"വനിതാ വായനാ കോർണർ" ഉദ്‌ഘാടനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ചന്ദ്രൻ കല്ലാട്ട് നിർവഹിച്ചു .ചടങ്ങിൽ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഇ.കെ.സരിത അധ്യക്ഷം വഹിച്ചു.സി.ഡി.എസ്സ്‌ ചെയർപേഴ്സൺ ശ്രീമതി.എൻ.ഉഷ,ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ശ്രീ.പി.സഹദേവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,പ്രസിഡണ്ട് ശ്രീ.എം.രമേശൻ നന്ദിയും പ്രകാശിപ്പിച്ചു.
















Saturday, July 15, 2023

പുസ്തക സംഭരണ പരിപാടി

 പുസ്‌തക കിറ്റ് ഏറ്റുവാങ്ങൽ 


പുസ്തക സംഭരണത്തിന്റെ ഭാഗമായി ശ്രീ.ടി.വി.സത്യൻ എന്നവരുടെ മകൻ 
ആദ്വിക് സത്യന്റെ പിറന്നാൾ ദിനത്തിന് വായനശാലക്ക് നൽകിയ പുസ്തക കിറ്റ് വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ ഏറ്റു  വാങ്ങുന്നു.


Friday, July 7, 2023

ഐ.വി.ദാസ് അനുസ്മരണം- 2023

 വായനാ പക്ഷാചരണം -ഐ.വി .ദാസ് അനുസ്മരണം

                   സി.എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ -പക്ഷചാരത്തോടനുബന്ധിച്ചു നടന്ന ഐ.വി.ദാസ് അനുസ്മരണംമാങ്ങാട്ടിടംപഞ്ചായത്ത്പ്രസിഡണ്ട്ശ്രീ:പി.സി.ഗംഗാധരൻമാസ്റ്റർഉദ്‌ഘാടനംചെയ്തു.ചടങ്ങിൽവെച്ച്പുസ്തകസംഭരണമാസാചരണത്തിൻറെ ഭാഗമായിമാമ്പഎൽ.പിസ്കൂൾഅധ്യാപകൻശ്രീ.ബിവീഷ്.പി.കെ.വായനശാലക്കു പുസ്തക കിറ്റ് സംഭാവന നൽകി.മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ പുസ്തക കിറ്റ് എറ്റു വാങ്ങി.വായനശാല സിക്രട്ടരി ശ്രീ:ഡി.കെ.മനോഹരൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ:എം.രമേശൻ അധ്യക്ഷം വഹിച്ചു.ചടങ്ങിൽ പങ്കെടുത്തവർക്ക് വായനശാല ജോയിൻറ്  സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

 
  ശ്രീ:പി.സി.ഗംഗാധരൻ മാസ്റ്റർ ഐ.വി.ദാസ് അനുസ്മരണം
 ഉദ്‌ഘാടനം ചെയ്യുന്നു.     
                    

മാമ്പ എൽ.പി.സ്കൂൾ അധ്യാപകൻ ശ്രീ:ബിവീഷ്.പി.കെ.
പുസ്തക കിറ്റ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർക്ക് കൈമാറുന്നു .


          സദസ്സ്