⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Saturday, December 17, 2022

ജന സന്ദേശ യാത്ര

വായനശാല പരിസരത്തു സ്വീകരണം നൽകി.സിക്രട്ടറി ശ്രീ.എം.രമേശൻ ജാഥാ ലീഡറെ ഹാരമണിയിച്ചു സ്വീകരിച്ചു.ചടങ്ങിൽ വായനശാല  പ്രസിഡണ്ട് ശ്രീ.പി.വി.രാജൻ അധ്യക്ഷം വഹിച്ചു.നേതൃ സമിതി പ്രസിഡണ്ട് ശ്രീ.രവീന്ദ്രൻ മാസ്റ്റർ, ജാഥാ ലീഡർ :ശ്രീ.പി.സഹദേവൻ (അഞ്ചരക്കണ്ടി പഞ്ചായത്ത് നേതൃ സമിതി കൺവീനർ )ജാഥാ മാനേജർ :ശ്രീ.പി.അനീഷ് (നേതൃ സമിതി അംഗം ) എന്നിവർപ്രസംഗിച്ചു 


Tuesday, December 13, 2022

Monday, December 12, 2022

ഡിജിറ്റൽ ലൈബ്രറി


 ഡിജിറ്റൽ ലൈബ്രറി


എല്ലാവർക്കും വായനശാല ഒരുക്കിയ ഡിജിറ്റൽ ലൈബ്രറിയിലേക്ക് സ്വാഗതം 
തുടർന്നുള്ള പേജുകളിൽ   നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ തെരെഞ്ഞെടുക്കാവുന്നതാണ്.

Thursday, December 8, 2022

വായന മത്സരം

വായന മത്സരം സമ്മാന ദാനം  

2021,2022 വർഷത്തെ വായന മത്സരത്തിൽ വിജയകളായവർക്കുള്ള സമ്മാന ദാനം ശ്രീമതി.എൻ.സുകന്യ ടീച്ചർ നിർവഹിക്കുന്നു.













പ്രഭാഷണം


"നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക "

   സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ "നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക "എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ:സിക്രട്ടറി സ:എൻ.സുകന്യ പ്രഭാഷണ പരിപാടി ഉദ്‌ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.പി.വി.രാജൻ അധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി എം.രമേശൻ സ്വാഗതവും,ജോ:സിക്രടരി ശ്രീ.ഡി.കെ.മനോഹരൻ നന്ദിയും പറഞ്ഞു .ചടങ്ങിൽ വെച്ച് യു.പി,വനിതാ വായന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു.






Monday, December 5, 2022

നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക

അനാചാരങ്ങൾക്കും,അന്ധവിശ്വാസത്തിനുമെതിരെ സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രഭാഷണം

                                നവോന്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക