കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് നാം ഈ വർഷം നേരിടേണ്ടി വന്നത് .ആയിരക്കണക്കിന് ആളുകളുടെ വീടുകൾ ,കച്ചവട സ്ഥാപനങ്ങൾ,പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായോ,ഭാഗികമായോ നഷ്ടപ്പെട്ടു.നൂറു കണക്കിന് മനുഷ്യ ജീവൻ ,വളർത്തു മൃഗങ്ങൾ ,മറ്റു ജീവജാലങ്ങൾ എന്നിവ നമുക്ക് നഷ്ടമായി . മൊത്തം 20000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക കണക്കുകൾ രേഖപ്പെടുത്തുന്നത്.ഈ അവസരത്തിൽ അവരെ സഹായിക്കാൻ നൂറു കണക്കിന് മത്സ്യ തൊഴിലകൾ ഉൾപ്പെടെ,ജനങ്ങൾ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തത്തിൽ പങ്കെടുത്തു എന്നത് അഭിനന്ദനാർഹമാണ്. അവർക്കു സഹായമായി പോലീസും ,ഫയർ ഫോഴ്സും ,സൈന്യവും മുൻപന്തിയിൽ ഉണ്ടായിരുന്നു.ലക്ഷകണക്കിന് ആളുകളാണ് ദുരിതാശ്വാസ കേമ്പിൽ കഴിയുന്നത്
ഇനി അതിജീവത്തിനുള്ള സമയമാണ് .ദുരിത ബാധിതരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.ജാതി,മത,രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നമുക്ക് നേരിടാം.എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു നാം മുന്നേറുക തന്നെ ചെയ്യും.ഈ പ്രവർത്തനത്തിൽ ഗ്രന്ഥശാല പ്രവർത്തകരും അണി ചേരുന്നു .അതിനു നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

No comments:
Post a Comment