പി.എൻ.പണിക്കർ അനുസ്മരണം
വായന പക്ഷാചരണത്തിന്റെ ഭാഗമായി വായനശാലയിൽ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം മുരിങ്ങേരി യു.പി.സ്കൂൾ അദ്ധ്യാപകൻ ശ്രീ.ഇ.എം.ശ്രീകേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അദ്ധ്യക്ഷം വഹിച്ചു.ചടങ്ങിൽ വെച്ച് ബഡ്ഡിങ്ങ് റൈറ്റേർസ് തയ്യാറാക്കിയ ആസ്വാദക കുറിപ്പിനുള്ള കവർ ചിത്രം തയ്യാറാക്കിയ കുട്ടികൾക്കുള്ള സമ്മാന ദാനവും നൽകി.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,വൈസ് പ്രസിഡണ്ട് ശ്രീ.പി.കെ.വിനോദൻ നന്ദിയും പറഞ്ഞു.
വായനശാല ബാലവേദി കൂട്ടുകാരി ദേവമിയയുടെ
പിറന്നാൾ ദിനത്തിൽ
വായനശാലക്ക് പുസ്തകം നൽകി പിറന്നാൾ ആഘോഷിച്ചു.
ദേവമിയക്ക് വായനശാല കമ്മിറ്റിയുടെ പിറന്നാൾ ആശംസകൾ
❤❤❤❤