വിദ്യാർത്ഥികളുടെ ഗ്രന്ഥശാല സന്ദർശനം
വായനാപക്ഷാചരണത്തിൻറെ ഭാഗമായി വായനശാലയിൽ വിദ്യാവിനോദിനി എൽ.പി.സ്കൂളിലെ വിദ്യാർഥികൾ വായനശാല സന്ദർശിച്ചു.വായനശാല പ്രവർത്തക സമിതി അംഗങ്ങളും,ഭാരവാഹികളും കൊച്ചുകുട്ടികളെ സ്വീകരിച്ചു.അദ്ധ്യാപകരും,പി.ടി.എ പ്രസിഡണ്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനശാല സിക്രട്ടരി ശ്രീ,ഡി,കെ.മനോഹരൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷത വഹിച്ചു.സ്കൂൾ അദ്ധ്യാപിക ശ്രീമതി.കെ.വി.ഷൈമ ടീച്ചർ, അദ്ധ്യാപകൻ ജിബിൻ മാസ്റ്റർ,പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.രജിൻ, എന്നിവർ സംസാരിച്ചു.പ്രവർത്തക സമിതി അംഗം ശ്രീ.വി.പ്രശാന്തൻ നന്ദി പ്രകാശിപ്പിച്ചു.ജോ:സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ,പ്രവർത്തക സമിതി അംഗം ശ്രീ,വി.എം.പ്രദീപൻ,ലൈബ്രേറിയൻ ശ്രീമതി.വി.കെ.നിവ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment