ഐ.വി.ദാസ് അനുസ്മരണവും
ബഡ്‌ഡിങ് റൈറ്റേഴ്‌സ് ആസ്വാദന കുറിപ്പ്
വായനശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നടന്ന വായനാ പക്ഷാചരണത്തിൻറെ ഭാഗമായി സമാപന ദിവസമായ ഇന്ന് വായനശാലയിൽ വെച്ച് ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണവും,വായനശാലയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ബഡ്‌ഡിങ്ങ് റൈറ്റേഴ്‌സ് തയ്യാറാക്കിയ ആസ്വാദന കുറിപ്പിൻറെ സമ്മാന ദാനവും നടന്നു.അനുസ്മരണ പരിപാടി ശ്രീ.പ്രീജിത്ത് മാസ്റ്റർ മാണിയൂരും,സമ്മാന ദാനം അഞ്ചരക്കണ്ടി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്‌സൺ ശ്രീമതി.ഇ.കെ.സരിതയും നിർവഹിച്ചു.ചടങ്ങിൽ വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ: സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ
നന്ദിയും പറഞ്ഞു.