57 മത് വാർഷികാഘോഷം
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ 57 മത് വാർഷികാഘോഷം 06.05.2023ശനിയാഴ്‌ചവൈകുന്നേരം 6.30 ന് കുഴിമ്പാലോട് വെച്ച് നടന്നു.സാംസ്‌കാരിക സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ.പ്രമോദ് വെള്ളച്ചാൽ ഉദ്‌ഘാടനംചെയ്തു.ചടങ്ങിൽ അഞ്ചരക്കണ്ടി പഞ്ചായത്ത്പ്ര സിഡണ്ട് ശ്രീ.കെ.പി..ലോഹിതാക്ഷൻ അധ്യക്ഷം വഹിച്ചു.കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജോ:സിക്രട്ടറി ശ്രീമതി.വി.കെ.പ്രകാശിനി പ്രസംഗിച്ചു.സം സ്ഥാന കേരളോത്സവത്തിൽ നാടോടിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി.ടി.കെ.ശിവനന്ദയെയും ,കരാട്ടെ മത്സരത്തിൽ സംസ്ഥാന -ജില്ലാ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. .വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ റിപ്പോർട് അവതരിപ്പിച്ചു.വാർഷികാഘോഷ കമ്മിറ്റി കൺവീനർ ശ്രീ.പി.വി.രാജൻ സ്വാഗതവും,വായനശാല പസിഡണ്ട് ശ്രീ.എം.രമേശൻ നന്ദിയും രേഖപ്പെടുത്തി.സംസ്കാരിക സമ്മേളനത്തിന് ശേഷം നൃത്ത നൃത്യങ്ങളും,കണ്ണൂർ വടക്കൻസ് അവതരിപ്പിച്ച നാട്ടിൻ പാട്ടും വേദിയിൽ അവതരിപ്പിച്ചു.
സ്വാഗതം :ശ്രീ .പി.വി.രാജൻ
(കൺവീനർ ,വാർഷികാഘോഷ കമ്മിറ്റി )
അധ്യക്ഷൻ ശ്രീ.കെ.പി.ലോഹിതാക്ഷൻ
(ബഹു :പ്രസിഡണ്ട്,അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് )
റിപ്പോർട്ട് അവതരണം:ശ്രീ.ഡി.കെ.മനോഹരൻ
(സിക്രട്ടരി,വായനശാലാ കമ്മിറ്റി )
സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം
ശ്രീ.പ്രമോദ് വെള്ളച്ചാൽ
(പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം )
പ്രസംഗം-അനുമോദനവും
ശ്രീമതി.വി.കെ .പ്രകാശിനി
(കണ്ണൂർ ജില്ലാ കൌൺസിൽ ജോ:സിക്രട്ടരി )
നന്ദി:ശ്രീ.എം.രമേശൻ
(പ്രസിഡണ്ട് ,വായനശാലാ കമ്മിറ്റി )
No comments:
Post a Comment