നന്ദി ഞാനെത്ര ചൊല്ലേണ്ടു..
ഇന്നലെകള്‍...ഒരു കുഞ്ഞു പൈതലായ്
അമ്മതന്‍ മാറില്‍ തലചായ്ചുറങ്ങിയ രാവുകള്‍
ആ വിരല്‍തുമ്പില്‍ മുറുകെപ്പിടിച്ച് പിച്ചവെച്ച നാളുകള്‍
നിദ്രയില്‍ നിന്നുണരുന്ന തേങ്ങലുകള്‍ക്കാ-
ശ്വാസമായൊരാ സാന്ത്വന രാഗങ്ങള്‍
വിദ്യതന്‍ മേന്മയും നന്മതന്‍ മാര്‍ഗ്ഗവും മനസ്സില്‍
ചൊരിഞ്ഞു നയിച്ചൊരാ ദര്‍ശനങ്ങള്‍
ചൊരിഞ്ഞു നയിച്ചൊരാ ദര്‍ശനങ്ങള്‍
ഓര്‍ക്കുന്നു ഞാന്‍...ഒന്നാമനായൊരാ സൌഭാഗ്യ സുദിനത്തില്‍
കണ്ണുനീര് തുള്ളിയാല്‍ പൂന്തേന്‍ ചൊരിഞ്ഞവര്‍...
കണ്ണുനീര് തുള്ളിയാല്‍ പൂന്തേന്‍ ചൊരിഞ്ഞവര്‍...
തോല്‍വിയില്‍ ഉരുകുന്ന നാളില്‍,
പിന്നെ നോവുകള്‍ നീറുന്ന രാവില്‍
ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന
നിശ്ശബദ്ധ നിസ്വാര്‍ത്ഥ രൂപം
നന്ദി നേരുന്നു.. ഒരായിരം. . . രചന :എൻ .പി .മുനീർ
No comments:
Post a Comment