മോസ്കോ : ഫുട്ബോൾ ലോക കപ്പിന് ആവേശകരമായ തുടക്കം
ലോകം ആകാംഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ലോകകപ്പിന് റഷ്യയില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളി ആവേശം പകർന്നു .കളിയുടെ ഒന്നാം പകുതി അവസാനിക്കുമ്പോൾ സൗദിക്കെതിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യ മുന്നിലായി . 12ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവ് രണ്ടാം ഗോള്‍ നേടുകയായിരുന്നു.തുടർന്ന് കളിച്ച സൗദി അറേബ്യക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിഞ്ഞില്ല .റഷ്യ 5-0 നു സൗദി അറേബ്യയെ തോൽപ്പിച്ചു.
No comments:
Post a Comment