വർണ്ണക്കൂടാരം
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയത്തിൻ്റെയും,ലൈബ്രറി കൌൺസിലിൻ്റെയും,സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ ബഡ്ഡിങ്ങ് റൈറ്റേർസ് അവധിക്കാല വായന വസന്തവും,കലയും,കളിയും ചിരിയുമായി വർണ്ണക്കൂടാരം പരിപാടിയും നടന്നു.പരിപാടി ലൈബ്രറി കൌൺസിൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ശ്രീ.എ.രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തുടർന്നു പഞ്ചായത്ത് തലത്തിൽ ഏറ്റവും നല്ല ഹരിത ഗ്രന്ഥാലയത്തിനുള്ള അംഗീകാരം ലഭിച്ച വായനശാല എന്ന നിലയിൽ സ്ഥാപിച്ച ഹരിത പ്രോട്ടോക്കോൾ ബോർഡിൻ്റെ അനാച്ഛാദനം താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ശ്രീ. .എൻ..എം.പുരുഷോത്തമൻ നിർവ്വഹിച്ചു.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അദ്ധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോയിൻ്റ് സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.