⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Saturday, March 29, 2025

മാലിന്യ മുക്ത നവകേരളം

ഹരിത ഗ്രന്ഥാലയം



മാലിന്യ മുക്ത നവ കേരളം പരിപാടിയുടെ ഭാഗമായി അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഏറ്റവും നല്ല ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുക്കപ്പെട്ട  സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലക്കുള്ള സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.ലോഹിതാക്ഷനിൽ നിന്ന് വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ ഏറ്റു വാങ്ങുന്നു.


 

Sunday, March 2, 2025

ബോധവൽക്കരണ ക്ലാസ്

 ബോധവൽക്കരണ ക്ലാസ്


സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെയും,കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന വയോനന്മ പദ്ധതിയെപ്പറ്റിയും വിവിധങ്ങളായ ആനുകൂല്യങ്ങളെക്കുറിച്തും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അഡ്വക്കറ്റ് അഖിൽ പൊന്നാരത്ത് ക്ലാസ് കൈകാര്യം ചെയതു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.ശ്രീമതി..പി.സന്ധ്യ ആശംസാ പ്രസംഗം ചെയ്തു.വായനശാല ജോയിൻ്റ് സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ സ്വാഗതവും,വൈസ് പ്രസിഡണ്ട് ശ്രീ.പി.കെ.വിനോദൻ നന്ദിയും പറഞ്ഞു.