പ്രഭാഷണം :- മാധ്യമത്തിന്റെ രാഷ്ട്രീയം
സി.എച്ഛ്.രാമൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ ദേശീയ പത്ര ദിനം പ്രമാണിച്ചു "മാധ്യമത്തിൻറെ രാഷ്ട്രീയം "എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ.രാധാകൃഷ്ണൻ പട്ടാന്നൂർ പ്രഭാഷണം നടത്തി.ചടങ്ങിൽ വെച്ച് വായനശാല സംഘടിപ്പിച്ച സർഗോത്സവം-യു.പി.വനിതാ വായനോത്സവം പരിപാടിയിൽ സമ്മാനം ലഭിച്ചവർക്കുള്ള സമ്മാന ദാനം നിർവഹിച്ചു.ചടങ്ങിൽ വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു . സിക്രട്ടറി ശ്രീ.ഡി.കെ. സ്വാഗതവും,ജോയിന്റ് സിക്രട്ടറി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.