ശ്രീ.പി.എൻ.പണിക്കർ അനുസ്മരണം
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണത്തിൻറെ ഭാഗമായി ജൂൺ 19 ന് ശ്രീ.പി.എൻ .പണിക്കർ അനുസ്മരണ പരിപാടി ശ്രീ..യു.ഉല്ലാസൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.ചടങ്ങിൽ വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ:സിക്രട്ടരി ശ്രീ.കെ.കെ. നന്ദിയും പ്രകാശിപ്പിച്ചു.