ബഡ്‌ഡിoങ്ങ് റൈറ്റേഴ്‌സ് കേമ്പ്
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയം കുട്ടികളുടെ വായനാശീലം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ,സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും ,സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ ബഡ്‌ഡിങ്‌സ് റൈറ്റേഴ്‌സ് കേമ്പ് സംഘടിപ്പിച്ചു.കേമ്പ് ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ സിക്രട്ടരി ശ്രീ.കെ.എം.റസിൽരാജ് ഉദ്‌ഘാടനം ചെയ്തു .വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.ചടങ്ങിന് വിദ്യാ വിനോദിനി എൽ.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.രജിൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പദ്ധതി വിശദീകരണം ബി.ആർ.സി.കണ്ണൂർ സൗത്ത് കോഡിനേറ്റർ ശ്രീമതി.പി.കെ.ഗിൽന പദ്ധതി വിശദീകരണം നടത്തി.വായനശാല സിക്രട്ടറി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ലൈബ്രേറിയൻ ശ്രീമതി.വി.കെ.നിവ്യ നന്ദിയും പറഞ്ഞു.
ശ്രീ.കെ.എം.റസിൽരാജ് ഉദ്‌ഘാടനം
ശ്രീ.ഡി.കെ.മനോഹരൻ ,സ്വാഗതം
ശ്രീ.എം.രമേശൻ ,അധ്യക്ഷൻ
ശ്രീ.കെ.രജിൻ ,ആശംസ പ്രസംഗം
ശ്രീമതി.പി.കെ.ഗിൽന ,പദ്ധതി വിശദീകരണം
ശ്രീമതി.വി.കെ.നിവ്യ നന്ദി പ്രകാശനം
കുട്ടികളുടെയും,രക്ഷിതാക്കളുടെയും സദസ്സ്