വികസന വിജ്ഞാന സദസ്സ് _പ്രഭാഷണം
സി .എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെയും,കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിൻറെയും ആഭിമുഖ്യത്തിൽ വികസന വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് ശ്രീ.ഇ.ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി.ചടങ്ങിൽ വെച്ച്പു സ്തക സംഭരണ മാസാചരണത്തിൻറെ ഭാഗമായി പുസ്തകം സംഭാവന ചെയ്തു.ചന്ദ്രൻ മാസ്റ്റർ പുസ്തകം എറ്റു വാങ്ങി.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ:സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.