⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Wednesday, January 3, 2024

വരൂ മാനവിക ഇന്ത്യയിലേക്ക് -പ്രഭാഷണം

" വരൂ മാനവിക ഇന്ത്യയിലേക്ക് "

സി,എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല,പുരോഗമന കലാ സാഹിത്യ സംഘം,ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ  സംയുക്ത ആഭിമുഖ്യത്തിൽ         "വരൂ മാനവിക ഇന്ത്യയിലേക്ക് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടരിയും,എഴുത്തുകാരനുമായ ശ്രീ.എം.കെ.മനോഹരൻ പ്രഭാഷണം നടത്തി. പുരോഗമന കലാ സാഹിത്യ സംഘം അഞ്ചരക്കണ്ടി ഈസ്റ്റ് വില്ലേജ് പ്രസിഡണ്ട് ശ്രീമതി.പി.വി.ഷിബിന ടീച്ചർ അധ്യക്ഷം വഹിച്ചു.ചടങ്ങിന് ശ്രീ.കെ.രജിൻ,ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകൻ ശ്രീ.പി.പി.സുനിൽ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.വായനശാല സിക്രടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,പ്രസിഡണ്ട് ശ്രീ.എം .രമേശൻ നന്ദിയും പറഞ്ഞു.