" ഭരണ ഘടന ചരിത്രവും വർത്തമാനവും "
ക്ലാസ്
സി.എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ "ഭരണ ഘടന ചരിത്രവും വർത്തമാനവും "എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു.ലൈബ്രറി കൌൺസിൽ പഞ്ചായത്ത് നേതൃ സമിതി സിക്രട്ടരി ശ്രീ.എ.രവീന്ദ്രൻ മാസ്റ്റർ ഉദ്‌ഘാടനവും ക്ലാസും നടത്തി.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വായനശാല സിക്രട്ടറി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോയൻറ് സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.