പ്രഭാഷണവും- കാർഷിക ക്വിസ്സ് മത്സരവും

നവ കേരള സദസ്സിന്റെ ഭാഗമായി വായനശാലയുടെ ആഭിമുഖ്യത്തിൽ "നവ കേരളസൃഷ്ടിയിൽ കാർഷിക മേഖലയുടെ പ്രാധാന്യം"എന്ന വിഷയത്തെ ആസ്പദമാക്കി മുൻ കൃഷി ഓഫീസർ ശ്രീ.പള്ളിപ്രത്ത് പവിത്രൻ പ്രഭാഷണം നടത്തി.തുടർന്ന് കാർഷിക ക്വിസ്സ് മത്സരവും നടന്നു.ചടങ്ങിൽ വെച്ച് ജില്ലാ കേരളോത്സവത്തിൽ കലാ തിലകം ലഭിച്ച കുമാരി .ടി.കെ.ശിവാനന്ദയെ അനുമോദിച്ചു.പഞ്ചായത്ത് വാർഡ് മെമ്പർ കെ.സുധാകരൻ (വാർഡ് 5)അനുമോദനവും,കാർഷിക ക്വിസ്സ് മത്സരത്തിൻറെ സമ്മാന ദാനവും നിർവഹിച്ചു.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷത വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,വൈസ് പ്രസിഡണ്ട് ശ്രീ.പി.കെ.വിനോദൻ നന്ദിയും രേഖപ്പെടുത്തി.
സ്വാഗതം :ശ്രീ.ഡി.കെ.മനോഹരൻ (സിക്രട്ടരി )
പ്രഭാഷണം:പള്ളിപ്രത്ത് പവിത്രൻ
മുൻ കൃഷി ഓഫീസർ
ജില്ലാ കേരളോത്സവത്തിൽ കലാതിലകം
കുമാരി:ടി.കെ.ശിവനന്ദക്കു അനുമോദനം
ശ്രീ.കെ.സുധാകരൻ (വാർഡ് മെമ്പർ)