ഫിലിം ക്ലബ്ബ് രൂപീകരണം
വായനശാലയുടെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് രൂപീകരണവും,നിർമ്മാല്യം സിനിമയുടെ 50 ഠാ0 വാർഷികവും നടന്നു.പരിപാടി പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകനും യുവ കവിയുമായ അജേഷ് നല്ലാഞ്ചി ഉദ്‌ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.വായനാ മത്സരത്തിൽ വിജയികളായവർക്ക് വാർഡ് നമ്പർ ശ്രീ.ടി.വി.പ്രജീഷ് (വാർഡ് 7 ) സമ്മാനങ്ങൾ വിതരണം ചെയ്തു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ:സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.തുടർന്ന് നിർമാല്യം സിനിമയുടെ പ്രദർശനവും നടന്നു.