മുതിർന്നവർക്കുള്ള വായനോത്സവം 2023
മുതിർന്നവർക്കുള്ള വായനോത്സവം വായനശാലയിൽ സംഘടിപ്പിച്ചു.രണ്ട് വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത് .16 വയസ്സ് മുതൽ 25 വയസ്സ് വരെയും ,25 വയസ്സിനു മുകളിൽ ഉള്ളവർക്കും പ്രത്യേകമായി നടത്തിയ വായന മത്സരത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.പരിപാടിക്ക് വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ,പ്രസിഡണ്ട് ശ്രീ.എം.രമേശൻ,ജോ:സിക്രട്ടരി ശ്രീ.കെ.കെ.ര വീന്ദ്രൻ,കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ.വി.പ്രശാന്തൻ,എം.രാജീവൻ എന്നിവർ നേതൃത്വം നൽകി.