ലോക പരിസ്ഥിതി ദിനം
വായനശാല ജൂൺ 5 നു ലോക പരിസ്ഥിതി ദിനം ആചരിച്ചു .രാവിലെ 9 മണിക്ക് വൃക്ഷ തൈ നട്ടു.പരിപാടിക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ:എം.ശ്രീകാന്ത്,വായനശാല വൈസ് പ്രസിഡണ്ട് ശ്രീ വി.എം..പ്രദീപൻജോ:സിക്രട്ടരി ശ്രീ.ഡി.കെ .മനോഹരൻ എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരം നടന്ന "സുസ്ഥിര ആവാസ വ്യവസ്ഥ "എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ:പി.പി.സുനിൽ മാസ്റ്റർ പ്രഭാഷണം നടത്തി..ചടങ്ങിൽ വായനശാലസിക്രട്ടരിശ്രീ:എം.രമേശൻസ്വാഗതവും,പ്രസിഡണ്ട്ശ്രീ:പി.വി.രാജൻ അധ്യക്ഷവും വഹിച്ചു.വായനശാല വൈസ് പ്രസിഡണ്ട് ശ്രീവി.എം..പ്രദീപൻ നന്ദി പ്രകാശിപ്പിച്ചു.