⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Wednesday, February 24, 2021

       വായനശാലക്കു ലഭിച്ച ലാപ് ടോപ്പ് ,പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങളുടെ 
 ഉദ്‌ഘാടനം കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ   പ്രസിഡണ്ട് ശ്രീ:ഇ.ചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.അഞ്ചരക്കണ്ടി ഗ്രാമ  പഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ.സരിത അധ്യക്ഷത വഹിച്ചു ."ജനകീയാസൂത്രണത്തിന്റെ  25 വർഷങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി എം,വി അനിൽ കുമാർ {കില ഫാക്കൽറ്റി മെമ്പർ } പ്രഭാഷണം നടത്തി.വായനശാല സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതവും ജോ:സിക്രട്ടരി ശ്രീ:ഡി.കെ.മനോഹരൻ നന്ദിയും പറഞ്ഞു.








Monday, February 22, 2021

 



ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വിജയിച്ച വായനശാലാ പ്രവർത്തന പരിധിയിലുള്ള ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.ചടങ്ങിൽ വായനശാല ജോ:സിക്രട്ടറി ശ്രീ :ഡി.കെ.മനോഹരൻ സ്വാഗതം പറഞ്ഞു.പ്രസിഡൻറ് ശ്രീ:പി.വി.രാജൻ അധ്യക്ഷം വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ:ടി.പ്രകാശൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു .കെ.സജീവൻ(സി.പി.ഐ.എം അഞ്ചരക്കണ്ടി ഈസ്റ്റ് സിക്രട്ടറി ),സി.വേണുഗോപലൻ(താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം }
എന്നിവർ ആശംസ പ്രസംഗം നടത്തി.വായനശാല കമ്മിറ്റി അംഗം ശ്രീ:എൻ.എം .പുരുഷോത്തമൻ നന്ദി പ്രകാശിപ്പിച്ചു .